Connect with us

Kerala

ഒരു തവണ കൂടി മുഖ്യമന്ത്രിയെ കാണും; സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം സമരത്തില്‍ തീരുമാനമെന്ന് സ്വകാര്യ ബസുടമകള്‍

സമാനമായ എല്ലാ സംഘടനകളേയും കൂട്ടിയോജിപ്പിച്ചുകൊണ്ട്, സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക് നീങ്ങാനാണ് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റെ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുള്ളത്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരത്തിലേക്ക് . ബസുടമകളുടെ യോഗത്തിലാണ് തീരുമാനം. സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും ഒരു തവണ കൂടി കാണുമെന്നും ബസുടമ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമാനമായ എല്ലാ സംഘടനകളേയും കൂട്ടിയോജിപ്പിച്ചുകൊണ്ട്, സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക് നീങ്ങാനാണ് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റെ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുള്ളത്. സ്വകാര്യ ബസ് വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ഇല്ല. ഇതോടെ സര്‍വീസ് നിര്‍ത്തിവെക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്.വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക എന്ന ആവശ്യം കഴിഞ്ഞ 15 വര്‍ഷമായി ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. 2022 ല്‍ നിശ്ചയിച്ച ബസുകളിലെ മിനിമം യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ഡീസലിന് സബ്ഡിസി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നിലപാട് അറിഞ്ഞശേഷം സമരത്തില്‍ തീരുമാനമെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: Private bus operators in Kerala are heading towards an indefinite strike demanding student fare revision and diesel subsidies. The decision was taken at the state committee meeting of bus operators. Leaders stated they will meet the Chief Minister and Transport Minister once more before finalizing the strike date.

 

---- facebook comment plugin here -----

Latest