Connect with us

Kerala

അംഗങ്ങളുടെ ഫോണ്‍ പരിശോധിക്കും; വാര്‍ത്താ ചോര്‍ച്ച തടയാന്‍ അസാധാരണ നീക്കവുമായി സിപിഎം

ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ ചോരുകയാണെങ്കില്‍ എല്ലാവരുടേയും ഫോണ്‍ പരിശോധിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി

Published

|

Last Updated

തിരുവനന്തപുരം |  വിപുലീകൃത സംസ്ഥാന കമ്മറ്റി ചേരാനിരിക്കെ വാര്‍ത്താചോര്‍ച്ച തടയാന്‍ അസാധാരണ നീക്കവുമായി സിപിഎം. ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അംഗങ്ങളില്‍ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി.തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളില്‍ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് ഇതിനായി അപേക്ഷാ ഫോം മാതൃകകള്‍ നല്‍കിയെന്നും എല്ലാവരും ഒപ്പിട്ട് നല്‍കിയെന്നുമാണ് വിവരം. ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ ചോരുകയാണെങ്കില്‍ എല്ലാവരുടേയും ഫോണ്‍ പരിശോധിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എസ്എഫ്ഐ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരാണ് സംസ്ഥാന യോഗങ്ങളില്‍ പങ്കെടുക്കുന്നത്. നടപടിയില്‍ ഒരു വിഭാഗം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

#CPM #KeralaPolitics #Thiruvananthapuram #CPMKerala #KeralaNews #SirajLive

Content Highlights: CPM has initiated an unusual move to prevent news leaks ahead of its extended state committee meeting in Thiruvananthapuram. The party obtained written consent forms from district leadership members to inspect their mobile phones. This action has sparked dissatisfaction among a section of leaders.

 

 

---- facebook comment plugin here -----

Latest