National
പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: കേസ് റദ്ദാക്കാനാവില്ല; രാഹുല്‍ ഗാന്ധിയുടെ ഹരജി തളളി കോടതി
2018ല്‍ രാജസ്ഥാനിലായിരുന്നു കേസിനാസ്പദമായ പരാമര്‍ശം.
മുംബൈ| പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്നുളള രാഹുല്‍ ഗാന്ധിയുടെ ഹരജി തളളി ബോംബെ ഹൈക്കോടതി. പ്രധാനമന്ത്രിയെ ‘കള്ളന്മാരുടെ സര്‍ദാര്‍’, ‘കമാന്‍ഡര്‍ ഇന്‍ തീഫ്’ എന്നിങ്ങനെ വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കേസില്‍ മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമന്‍സ് ചോദ്യം ചെയ്തും നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹരജി കോടതി തള്ളി.
ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി പരാതി നിലനില്‍ക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളിക്കൊണ്ട് ജസ്റ്റിസ് നിതിന്‍ ബോര്‍ക്കറുടെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തന്റെ പ്രസ്താവനയിലോ ട്വീറ്റിലോ ബിജെപിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും, പരാതി നൽകാൻ അർഹതയുള്ള കൃത്യമായ ഒരു വ്യക്തിഗണത്തെയോ പാർട്ടിയെയോ ലക്ഷ്യമിട്ടല്ല സംസാരിച്ചതെന്നുമാണ് മുതിർന്ന അഭിഭാഷകൻ സുദീപ് പാസ്ബോള വഴി രാഹുൽ ഗാന്ധിയുടെ വാദം. 2018ല്‍ രാജസ്ഥാനിലായിരുന്നു കേസിനാസ്പദമായ പരാമര്‍ശം.
Content Highlights: The Bombay High Court dismissed a plea by Rahul Gandhi seeking to quash a defamation case over remarks against PM Narendra Modi. Justice Nitin Borkar rejected the argument that the BJP worker had no locus standi to file the complaint. The court granted six weeks of relief for filing an appeal.






