Connect with us

Business

ആപ്പിളിന്റെ ബിഗ് ഇവന്റ് നാളെ: ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിൾ ഫോണും എത്തുന്നു; വിവരങ്ങൾ അറിയാം

കൂപ്പർട്ടിനോയിലെ ആപ്പിൾ പാർക്കിൽ പസഫിക് സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30) നടക്കുന്ന ചടങ്ങ് ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പിൾ ടിവി ആപ്പ്, യൂട്യൂബ് ചാനൽ എന്നിവയിലൂടെ തത്സമയം കാണാം.

Published

|

Last Updated

ന്യൂഡൽഹി | ആപ്പിളിന്റെ പുതിയ ഉൽപ്പന്നങ്ങളുടെ അവതരണത്തിന് വേദിയാകുന്ന സെപ്റ്റംബർ 9 ‘സർപ്രൈസ് ആൻഡ് ഷൈൻ’ (Surprise and Shine) ഇവന്റിൽ ഐഫോൺ 18 പ്രോ (iPhone 18 Pro) സീരീസ് പുറത്തിറക്കും. കൂപ്പർട്ടിനോയിലെ ആപ്പിൾ പാർക്കിൽ പസഫിക് സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30) നടക്കുന്ന ചടങ്ങ് ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പിൾ ടിവി ആപ്പ്, യൂട്യൂബ് ചാനൽ എന്നിവയിലൂടെ തത്സമയം കാണാം.

ഈ വർഷത്തെ ചടങ്ങിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം കമ്പനിയുടെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോൺ അൾട്രാ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ 20 പ്രോ (A20 Pro) ചിപ്സെറ്റിലായിരിക്കും പ്രോ മോഡലുകൾ പ്രവർത്തിക്കുക. സാദാ ഐഫോൺ 18 ഈ ചടങ്ങിൽ പുറത്തിറക്കില്ലെന്നും 2028 മാർച്ചിൽ ഐഫോൺ 18ഇ യോടൊപ്പം മാത്രമേ എത്തൂ എന്നും റിപ്പോർട്ടുകളുണ്ട്. പുതിയ ഫോണുകൾക്ക് പുറമെ ആപ്പിൾ വാച്ച് അൾട്രാ 4, ആപ്പിൾ വാച്ച് സീരീസ് 12, എയർപോഡ്സ് 5 എന്നിവയും ചടങ്ങിൽ അവതരിപ്പിച്ചേക്കും.

മെമ്മറി ചെലവ് ഉയർന്നതിനാൽ ഇത്തവണ വില വർദ്ധിക്കാൻ സാധ്യതയുണ്ട്. ഐഫോൺ 18 പ്രോയ്ക്ക് 1,39,900 രൂപയും പ്രോ മാക്സിന് 1,59,900 രൂപയും ഐഫോൺ അൾട്രാ ഫോണിന് 1,89,999 രൂപയുമായിരിക്കും ആരംഭ വിലയെന്നാണ് കണക്കാക്കുന്നത്.

Content Highlights

Apple is set to launch the iPhone 18 Pro series and its first foldable iPhone Ultra on September 9. The event will also feature new Apple Watch and AirPods models. Viewers can stream it live online.

---- facebook comment plugin here -----

Latest