Connect with us

Business

TODAY'S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 880 രൂപ കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,240 രൂപയാണ്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 880 രൂപയാണ് വര്‍ധിച്ചത്. പവന് 1,13,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് കൂടിയത്(Today’s Gold Rate). ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,240 രൂപയാണ്.

ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയും പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയുമായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണ വിപണിയില്‍ ഇടിവുണ്ടായിരുന്നു. അന്ന് ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയും കുറഞ്ഞിരുന്നു. ശനിയാഴ്ച ഗ്രാമിന് 14,190 രൂപയും പവന് 1,13,520 രൂപയുമായിരുന്നു വില.

ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ ഈ കുതിച്ചുചാട്ടം വിപണിയില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാന്‍ പലരും എളുപ്പവഴിയായി സ്വർണ്ണപ്പണയത്തെ കാണാറുണ്ടെങ്കിലും, സ്വർണ്ണവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ വായ്പാ മൂല്യത്തെ ബാധിച്ചേക്കാം. അതിനാല്‍ ബാങ്ക് പലിശ നിരക്കുകളും വ്യവസ്ഥകളും കൃത്യമായി വിശകലനം ചെയ്ത ശേഷം മാത്രം അവസാനത്തെ സാമ്പത്തിക ആശ്രയമായി സ്വർണ്ണപ്പണയത്തെ സമീപിക്കുക. സ്വര്‍ണവിപണിയിലെ ഈ മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ gold price today, gold price analysis, gold loan, today gold rate, loan against gold, gold rate, gold loan apply എന്നിവയെക്കുറിച്ച് സമഗ്രമായി പഠിക്കുന്നത് ഉചിതമായിരിക്കും.

Content Highlights:
Gold prices in Kerala recorded a sharp increase today with the price of one pavan rising by Rs 880 to reach Rs 1,13,920. Per gram rate increased by Rs 110 to stand at Rs 14,240 for 22 karat gold. This upward movement comes right after a drop recorded in the market on the previous day.

 

---- facebook comment plugin here -----

Latest