Connect with us

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം, ഡി ജി പിക്ക് കത്ത് നൽകി ഇ ഡി

മുഹമ്മദ് റിയാസിനെതിരെയും എക്സാലോജിക് എം ഡി വീണ ടിക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം| സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഡി ജി പിക്ക് കത്ത് നല്‍കി.

മുഹമ്മദ് റിയാസിനെതിരെയും എക്സാലോജിക് എം ഡി വീണ ടിക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു. സെക്ഷന്‍ 66/2 പ്രകാരമാണ് ഇ ഡി ഡി ജി പി ക്ക് കത്തയച്ചിരിക്കുന്നത്. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

Content Highlights:
The Enforcement Directorate has requested the Kerala DGP to register an FIR against Chief Minister Pinarayi Vijayan under the Prevention of Corruption Act in the CMRL Exalogic case. ED also recommended cases against Veena T and PA Mohammed Riyas, submitting investigation evidence to police.

---- facebook comment plugin here -----

Latest