Connect with us

Kerala

നെയ്യാറ്റിന്‍കരയില്‍ എം ഡി എം എയുമായി നിയമ വിദ്യാര്‍ഥി പിടിയില്‍

തച്ചോട്ടുകാവില്‍ വെച്ചാണ് എക്‌സൈസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്

Published

|

Last Updated

നെയ്യാറ്റിന്‍കര| നെയ്യാറ്റിന്‍കരയില്‍ 4.5 ഗ്രാം എം ഡി എം എയുമായി നിയമ വിദ്യാര്‍ഥി പിടിയില്‍. മലയം സ്വദേശി ജിനേഷ് വിജയനെയാണ് നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പിടികൂടിയത്. തച്ചോട്ടുകാവില്‍ വെച്ചാണ് എക്‌സൈസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ താന്‍ അഭിഭാഷകനാണെന്നാണ് ഇയാള്‍ പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.

പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയും ഇയാള്‍ വെളുത്ത ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചാണ് ലഹരി വില്‍പ്പന നടത്തിയിരുന്നത് .ഇയാള്‍ക്ക് ലഹരി എവിടെ നിന്നാണ് ലഭിച്ചത് പിന്നില്‍ മറ്റ് വിദ്യാര്‍ഥികളോ സംഘങ്ങളോ ഉണ്ടോയെന്നും എക്‌സൈസ് സംഘം പരിശോധിച്ചു വരുന്നു.

Content Highlights:
A law student identified as Jinesh Vijayan was arrested with 0.5 grams of MDMA in Neyyattinkara. Excise officials caught him at Tachottukavu after he posed as a lawyer to evade law enforcement. Authorities are investigating the origin of the drugs and potential student network involvement.

---- facebook comment plugin here -----

Latest