Connect with us

Kerala

ഇ ഡിയുടെ കത്ത് ലഭിച്ചു; നിയമപരമായ തുടർ നടപടി പരിശോധിച്ച് തീരുമാനിക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സി എം ആർ എൽ മാസപ്പടി ഇടപാടിൽ പി എം എൽ എ സെക്ഷൻ 66(2) പ്രകാരമാണ് ഇ ഡി ഡി ജി പിക്ക് റിപ്പോർട്ട് കൈമാറിയത് .

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടയിൽ, മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അയച്ച കത്ത് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . കത്ത് ലഭിച്ച കാര്യം സംസ്ഥാന പോലീസ് മേധാവി (ഡി ജി പി) സ്ഥിരീകരിച്ചതായും, കത്ത് പരിശോധിച്ച ശേഷം നിയമപരമായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സി എം ആർ എൽ മാസപ്പടി ഇടപാടിൽ പി എം എൽ എ (PMLA) സെക്ഷൻ 66(2) പ്രകാരമാണ് ഇ ഡി ഡി ജി പിക്ക് റിപ്പോർട്ട് കൈമാറിയത് . അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

Also Readമാസപ്പടി കേസ്: പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം, ഡി ജി പിക്ക് കത്ത് നൽകി ഇ ഡി ഇ ഡി കത്ത് നൽകിയതോടെ വിജിലൻസ് അന്വേഷണത്തിനും തുടർനടപടികൾക്കും വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Contents Highlights

The Enforcement Directorate (ED) has submitted a detailed report under Section 66(2) of the PMLA to the Kerala Director General of Police, seeking the registration of an FIR against former Chief Minister Pinarayi Vijayan, his daughter Veena T, and former minister P A Mohamed Riyas over alleged bribes received in the CMRL case. Responding to the developments, Home Minister Ramesh Chennithala stated that the DGP confirmed receiving the ED report just minutes prior. He further assured that the contents of the letter will be thoroughly examined and appropriate legal actions will be taken strictly in accordance with the law.

---- facebook comment plugin here -----

Latest