Connect with us

National

എഐ വ്യാജ പ്രചാരണം; നാട്ടിൽ കടുവയിറങ്ങിയെന്ന് വ്യാജ വീഡിയോ ഉണ്ടാക്കിയ യുവാവിനെക്കൊണ്ട് 50 തവണ ഏത്തമിടുവിച്ച് പൊലീസ്!

മലയ്ക്ക് മുകളിൽ കടുവ നിൽക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് യുവാവ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

Published

|

Last Updated

ബംഗളൂരു | കൃത്രിമബുദ്ധി (Artificial Intelligence) അഥവാ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തെറ്റായ സന്ദേശങ്ങളും വ്യാജദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കർണാടക പൊലീസ്. നാട്ടിൽ കടുവയിറങ്ങിയെന്ന് എഐ നിർമിത വ്യാജ വീഡിയോയിലൂടെ പ്രചാരണം നടത്തിയ യുവാവിനെക്കൊണ്ട് പൊലീസ് പരസ്യമായി ഏത്തമിടുവിച്ചു. കർണാടകയിലെ കവാലി സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസിന്റെ ഈ വ്യത്യസ്തമായ ശിക്ഷാനടപടി.

മലയ്ക്ക് മുകളിൽ കടുവ നിൽക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് യുവാവ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ പ്രദേശവാസികൾ ഭീതിയിലാവുകയും വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തി അധികൃതർ വിശദമായ പരിശോധന നടത്തി. എന്നാൽ പ്രദേശത്ത് എവിടെയും കടുവ ഇറങ്ങിയിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രചരിച്ച ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും ഇതിന് പിന്നിൽ കവാലി സ്വദേശിയായ യുവാവാണെന്നും കണ്ടെത്തിയത്. വ്യാജപ്രചരണം നടത്തിയ മലയ്ക്ക് സമീപത്തേക്ക് യുവാവിനെ വിളിച്ചുവരുത്തി, തെറ്റ് ഏറ്റു പറയിപ്പിച്ച ശേഷം പൊലീസ് 50 തവണ ഏത്തമിടുവിക്കുകയായിരുന്നു.

Content Highlights:
Karnataka Police punished a youth from Kavali for spreading panic using an AI fake video of a tiger. After inspection revealed no tiger was present, police tracked down the youth and made him perform 50 squats near the hill as punishment for creating and circulating the fake clip.

---- facebook comment plugin here -----

Latest