Connect with us

Kerala

മാസപ്പടി കേസ്: യഥാര്‍ത്ഥ പ്രതി പിണറായിയാണെന്ന തന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞു-മാത്യു കുഴല്‍നാടന്‍ എംഎല്‍എ

സംസ്ഥാന വിജിലന്‍സിന് ഇതിന് സാധിക്കുന്നില്ലെങ്കില്‍ സി ബി ഐ അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

|

Last Updated

കോട്ടയം  | മാസപ്പടി കേസിലെ നിര്‍ണായക തിരിച്ചടിയില്‍ പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ മാത്യു കുഴല്‍നാടന്‍.കേസിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്ന തന്റെ മുന്‍ നിലപാട് ശരിവെക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്നും വ്യക്തിപരമായി ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടിക്കെതിരെയുള്ള പോരാട്ടം എളുപ്പമായിരുന്നില്ലെന്നും ,മൂന്ന് വര്‍ഷം മുന്‍പ് താന്‍ ഉന്നയിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ഓരോന്നായി തെളിയുന്നതെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമപ്രകാരം വിഷയത്തില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന വിജിലന്‍സിന് ഇതിന് സാധിക്കുന്നില്ലെങ്കില്‍ സി ബി ഐ അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ അഴിമതികള്‍ക്ക് കുടപിടിച്ചതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പതനത്തിന് പ്രധാന കാരണമായതെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Mathew Kuzhalnadan MLA criticized Chief Minister Pinarayi Vijayan following recent developments in the Masappadi case. He stated his stance stands vindicated and demanded a probe under the Prevention of Corruption Act or by the CBI. He attributed CPM’s poll setback to protecting corruption.

 

---- facebook comment plugin here -----

Latest