Connect with us

Editors Pick

2026 Maruti Baleno First Drive Review: മികച്ച റൈഡ് ക്വാളിറ്റി; ഫീച്ചർ റിച്ച്!

യാത്രക്കാർക്കുള്ള സ്റ്റോറേജ് സൗകര്യങ്ങളിൽ വാഹനം വളരെ മുന്നിലാണ്.

Published

|

Last Updated

ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ തരംഗം സൃഷ്ടിച്ച Maruti Suzuki Baleno യുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് കമ്പനി അവതരിപ്പിച്ചത് അടുത്തിടെയാണ്. 2022 ൽ പുതിയ തലമുറ മോഡൽ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളോടെയാണ് 2026 മോഡൽ Maruti Suzuki Baleno എത്തിയത്. ഡിസൈനിലെ മിനുക്കുപണികൾക്ക് പുറമെ സാങ്കേതികവിദ്യയിലും എൻജിനിലും ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് കമ്പനി വരുത്തിയിട്ടുള്ളത്. ഈ പുതിയ മോഡലിന്റെ ഡ്രൈവിംഗ് അനുഭവം, സവിശേഷതകൾ, പ്രകടനം എന്നിവ വിശദമായി പരിശോധിക്കാം.

പുറമേയുള്ള ഡിസൈൻ മാറ്റങ്ങൾ

നേരത്തെ തന്നെ മികച്ച ലുക്കിലുണ്ടായിരുന്ന കാറിന്റെ ഡിസൈനിൽ മനോഹരമായ ചില പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. മുൻവശത്ത് മൂന്ന് ക്രോം സ്ലാറ്റുകളുള്ള പുതിയ ഗ്രില്ല്, പരിഷ്കരിച്ച ബമ്പർ, പുതിയ എൽ ഇ ഡി ഫോഗ് ലൈറ്റ് സറൗണ്ടുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സുസൂക്കി ലോഗോ ഗ്രില്ലിൽ നിന്ന് മാറ്റി ബോണറ്റിലേക്ക് പുനഃക്രമീകരിച്ചതായും കാണാം.

വശങ്ങളിൽ ശ്രദ്ധിച്ചാൽ അലോയ് വീലുകളുടെ ഡിസൈൻ, 360 ഡിഗ്രി ക്യാമറ, ഒ ആർ വി എം എന്നിവ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, ഫെൻഡറിൽ പുതിയ ക്രോം എലമെന്റ് നൽകിയിട്ടുണ്ട്. കളർ ഓപ്ഷനുകളിൽ എനിഗ്മാറ്റിക് ടീൽ എന്ന പുതിയ ഷേഡ് കൂടി എത്തുമ്പോൾ കാറിന് കൂടുതൽ ഗ്ലാമറസ് ലുക്ക് ലഭിക്കുന്നുണ്ട്. പിൻവശത്ത് പുതിയ ഷാർക്ക് ഫിൻ ആന്റിന നൽകിയതൊഴിച്ചാൽ എൽ ഇ ഡി ടെയിൽ ലൈറ്റുകളും ബമ്പറും മുൻ മോഡലിന് സമാനമാണ്.

ഇൻ്റീരിയറും ഇൻഫോടൈൻമെന്റും

ക്യാബിനിലെ അപ്‌ഹോൾസ്റ്ററി ശൈലി പ്രധാനമായും പഴയതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. സീറ്റുകളിൽ വെന്റിലേഷൻ സൗകര്യം വന്നതോടെ ലെതറെറ്റ് ഫിനിഷിംഗ് നൽകിയിട്ടുണ്ട്. നീല, ഗ്ലോസി സിൽവർ ഇൻസെർട്ടുകൾ ക്യാബിന് പ്രീമിയം ലുക്ക് നൽകുന്നു.

അതേസമയം, ഒൻപത് ഇഞ്ച് സ്മാർട്ട് പ്ലേ പ്രോ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയോടെ തുടരുന്നുണ്ടെങ്കിലും ഉപയോഗത്തിനിടയിൽ കണക്ഷനിൽ ചെറിയ തടസ്സങ്ങൾ (Glitchy) അനുഭവപ്പെട്ടു.

നൂതന ഫീച്ചറുകൾ

ഈ വിഭാഗത്തിൽ ആദ്യമായി ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS Level 2) ഉൾപ്പെടുത്തി എന്നതാണ് പ്രധാന ആകർഷണം. ക്യാമറ അധിഷ്ഠിതമായ ഈ സിസ്റ്റത്തിൽ ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവ കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ട്.

മുൻനിര സീറ്റുകളിൽ വെന്റിലേറ്റഡ് സൗകര്യവും, കൂളിംഗ് ഫങ്ഷനുള്ള വയർലെസ് ചാർജറും നൽകിയിട്ടുണ്ട്. ക്ലാരിയോൺ (Clarion) സൗണ്ട് സിസ്റ്റം, ടി പി എം എസ് (TPMS), ഹെഡ്സ് അപ്പ് ഡിസ്പ്ലേ (HUD), ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എ സി വെന്റുകൾ, ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ എന്നിവയും ഫീച്ചർ പട്ടികയിലുണ്ട്.

സ്പേസും സ്റ്റോറേജും

യാത്രക്കാർക്കുള്ള സ്റ്റോറേജ് സൗകര്യങ്ങളിൽ വാഹനം വളരെ മുന്നിലാണ്. മുന്നിലെ ഗ്ലോവ് ബോക്സ്, സെന്റർ ആംറെസ്റ്റ്, നാല് ഡോറുകളിലും ഒരു ലിറ്റർ കുപ്പികൾ വെക്കാവുന്ന പോക്കറ്റുകൾ എന്നിവ നൽകിയിട്ടുണ്ട്. രണ്ടാം വരിയിൽ ആവശ്യത്തിന് ലെഗ് റൂമും ഹെഡ് റൂമും ലഭ്യമാണെങ്കിലും അണ്ടർ തൈ സപ്പോർട്ട് അൽപ്പം കുറവാണ്. വിശാലമായ ബൂട്ട് സ്പേസ് പഴയതുപോലെ തന്നെ യാത്രാബാഗുകൾ എളുപ്പത്തിൽ സൂക്ഷിക്കാൻ സഹായിക്കുന്നു.

എൻജിനും പെർഫോമൻസും

പഴയ നാല് സിലിണ്ടർ കെ സീരീസ് എൻജിന് പകരം പുതിയ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ ഇസഡ് 12 ഇ (Z12e) പെട്രോൾ എൻജിനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 81 ബി എച്ച് പി കരുത്തും 112 എൻ എം ടോർക്കും ഉത്പാദിപ്പിക്കും. സി എൻ ജി വേരിയന്റിൽ 69 ബി എച്ച് പി കരുത്തും 112 എൻ എം ടോർക്കും ലഭിക്കും. അഞ്ച് സ്പീഡ് മാനുവൽ, എ എം ടി (AGS) ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്.

നഗരയാത്രകളിൽ മികച്ച ഡ്രൈവിംഗ് അനുഭവം നൽകാൻ ഈ എഞ്ചിന് സാധിക്കുമെങ്കിലും, സിലിണ്ടറുകളുടെ എണ്ണം കുറഞ്ഞതിനാൽ ഉയർന്ന വേഗതയിൽ എൻജിൻ ശബ്ദവും എൻ വി എച്ച് (NVH) ലെവലും മുൻ മോഡലിനേക്കാൾ കൂടുതലായി അനുഭവപ്പെടുന്നുണ്ട്. ഷോർട്ട് ഗിയർ റേഷ്യോ ആയതിനാൽ സിറ്റി ഡ്രൈവിംഗിൽ ഗിയർ ഷിഫ്റ്റുകൾ കൂടുതൽ ആവശ്യമായി വരും.

റൈഡ് ആൻഡ് ഹാൻഡ്‌ലിംഗ്

റൈഡ് ക്വാളിറ്റിയിൽ വാഹനം മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. റോഡിലെ കുഴികളും തടസ്സങ്ങളും ക്യാബിനിലേക്ക് അറിയാത്ത വിധം മറികടക്കാൻ വാഹനത്തിന് സാധിക്കുന്നുണ്ട്. ബോഡി റോൾ വളരെ കുറവാണ്. സ്റ്റിയറിംഗ് കൈകാര്യം ചെയ്യാൻ ലൈറ്റും എളുപ്പവുമാണ്.

വിലയും വിലയിരുത്തലും

ബേസ് വേരിയന്റിന് 6.10 ലക്ഷം രൂപ മുതലാണ് ബെംഗളൂരു എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഇൻഫോടൈൻമെന്റ് സിസ്റ്റത്തിലെ ചെറിയ തടസ്സങ്ങളും എഞ്ചിൻ ശബ്ദവും മാറ്റിനിർത്തിയാൽ, ക്ലാസ്-ഫസ്റ്റ് ഫീച്ചറുകളും സുഗമമായ റൈഡ് ക്വാളിറ്റിയും നൽകുന്ന പുതിയ ബലെനോ ആൽഫ (O) എം ടി പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ വീണ്ടും മികച്ച വിജയം നേടാൻ സാധ്യതയുണ്ട്.

Content Highlights
The 2026 Maruti Baleno Alpha (O) MT comes with subtle exterior updates, Level 2 ADAS, and ventilated seats. It features a new 1.2-litre Z12e three-cylinder engine replacing the four-cylinder motor. Starting at Rs 6.10 lakh ex-showroom, it offers improved ride quality and comfort.

---- facebook comment plugin here -----

Latest