Ongoing News
റഷ്യയുടെ യുക്രൈന്‍ അധിനിവേശം; ഫോര്‍മുല വണ്‍ ഗ്രാന്റ് പ്രീ റദ്ദാക്കി

ലണ്ടന്‍ | ഇത്തവണത്തെ ഫോര്‍മുല വണ്‍ റഷ്യന്‍ ഗ്രാന്റ് പ്രീ റദ്ദാക്കി. അയല്‍രാജ്യമായ യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. ഈ വര്‍ഷം റഷ്യയില്‍ ഗ്രാന്റ് പ്രീ സംഘടിപ്പിക്കില്ലെന്ന് ഫോര്‍മുല വണ്‍ അധികൃതര്‍ വ്യക്തമാക്കി.
സോഷി ഒളിമ്പിക് പാര്‍ക്കില്‍ സെപ്തംബര്‍ 23 മുതല്‍ 25 വരെയാണ് ഗ്രാന്റ് പ്രീ നിശ്ചയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ റേസ് സംഘടിപ്പിക്കുക അസാധ്യമാണെന്ന് എഫ് വണ്ണുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
---- facebook comment plugin here -----