International
റഷ്യന്‍ ആക്രമണം: ഉക്രൈനില്‍ നാല്‍പത് പേര്‍ കൊല്ലപ്പെട്ടു
ബുധനാഴ്ച നടന്ന ആക്രമണങ്ങളെത്തുടര്‍ന്ന് കീവിലും പരിസരപ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതിയും വെള്ളവും മുടങ്ങി
കീവ് | റഷ്യ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് ഉക്രൈനിലെ ഗ്രാമത്തില്‍ 40 ആളുകള്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ബുധനാഴ്ച നടന്ന ആക്രമണങ്ങളെത്തുടര്‍ന്ന് കീവിലും പരിസരപ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതിയും വെള്ളവും മുടങ്ങുകയും ചെയ്തു. അഞ്ച് വര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിനിടയില്‍ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
കഴിഞ്ഞ ദിവസം കോമിഷുവാഖ ഗ്രാമത്തില്‍ മാനുഷിക സഹായത്തിനായി കാത്തുനിന്നവര്‍ക്കിടയിലേക്ക് റഷ്യയുടെ ഗൈഡഡ് ബോംബുകള്‍ പതിച്ചിരുന്നു. ഈ ഭ്രാന്തമായ ആക്രമണത്തോട് ലോകത്തിന്റെ വളരെ കുറഞ്ഞ പ്രതികരണമേ ഉണ്ടായിട്ടുള്ളൂ എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. തലസ്ഥാനമായ കീവിലെ താമസക്കാരോട് പൊതു കുടിവെള്ള സ്രോതസ്സുകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇടങ്ങളില്‍ അടിയന്തര സഹായ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുകയും ആളുകള്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഉക്രൈനിലെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജ്ജ കമ്പനിയായ ഡി ടി ഇ കെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കീവില്‍ ഏര്‍പ്പെടുത്തിയിരുന്ന അടിയന്തര വൈദ്യുതി നിയന്ത്രണങ്ങള്‍ നീക്കിയതായി അറിയിച്ചു. റഷ്യ 310 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഉെൈക്രന്‍ വ്യോമസേന അറിയിച്ചു.



