Connect with us

Kerala

മകളെ പ്രണയിച്ചതിന് മലയാളി യുവാവിനെ കര്‍ണാടകയില്‍ തമിഴ്‌നാട് സ്വദേശി അടിച്ചു കൊന്നു

തമിഴ്നാട് സ്വദേശി ആനന്ദിനെ യലഹങ്ക പോലീസ് അറസ്റ്റ് ചെയ്തു

Published

|

Last Updated

ബെംഗളൂരു | മകളെ പ്രണയിച്ചതിന് കര്‍ണാടകയില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണ്‍ ആണ് ബെംഗളൂരുവില്‍ കൊല്ലപ്പെട്ടത്. കേസില്‍ കിരണിന്റെ പെണ്‍സുഹൃത്തിന്റെ പിതാവ്, തമിഴ്നാട് സ്വദേശി ആനന്ദിനെ യലഹങ്ക പോലീസ് അറസ്റ്റ് ചെയ്തു.

ആനന്ദിന്റെ മകള്‍ 19കാരിയും കിരണും തമ്മില്‍ അടുപ്പത്തിലായിരുന്നു. മകള്‍ക്കൊപ്പം കിരണിന്റെ കണ്ട ആനന്ദ് കിരണിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാടുള്ള ബന്ധുക്കള്‍ കിരണ്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്.

കിരണിന്റെ ബന്ധുക്കള്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. തമിഴ് നാട് സ്വദേശിയായ ആനന്ദ്, യലഹങ്കയില്‍ സ്വീറ്റ് കോണ്‍ തയ്യാറാക്കുന്ന മെഷിന്‍ നിര്‍മാണ കമ്പനി നടത്തുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷമ കിരണിന്റെ മൃതദേഹം പാലക്കാടേയ്ക്ക് കൊണ്ടുപോകും.

Content Highlights: Palakkad native Kiran was beaten to death in Bangalore over a love affair. Yelahanka police arrested Anand, the father of Kiran’s female friend, for committing the murder. The deceased’s relatives have reached Bangalore to collect his body after completing legal formalities.

 

---- facebook comment plugin here -----

Latest