Connect with us

Kerala

അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമം; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫെന്നി നൈനാന്‍, നെസ്മല്‍, അബിന്‍ ശിവദാസ് എന്നിവരും കേസിലെ പ്രതികളാണ്

Published

|

Last Updated

പത്തനംതിട്ട | പോലീസുകാര്‍ നോക്കി നില്‍ക്കെ അടൂര്‍ പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ്സുകാര്‍ അതിക്രമം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു. ഇവര്‍ക്കെതിരെ അതിക്രമിച്ചു കയറല്‍ വകുപ്പ് കൂടി ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫെന്നി നൈനാന്‍, നെസ്മല്‍, അബിന്‍ ശിവദാസ് എന്നിവരും കേസിലെ പ്രതികളാണ്.

പ്രതി ചേര്‍ത്തതോടെ ശ്രീനാദേവിയെ അറസ്റ്റ് ചെയ്യേണ്ടിവരും. എന്നാല്‍, മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും നിയമപരമായ കാര്യങ്ങളാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡി സി സി ക്ക് തന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല. അന്വേഷണത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി പറഞ്ഞു.

അടൂര്‍ പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമണം ഗൗരവതരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും സംഭവത്തില്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അടൂര്‍ പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍ പള്ളിക്കലിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമ കേസില്‍ പ്രതികളുടെ അറസ്റ്റും കുറ്റപത്രവും ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റിലായ ദിവസത്തെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് നോക്കി നില്‍ക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നടത്തിയ അതിക്രമം ചര്‍ച്ചയായത്. സംഭവത്തെക്കുറിച്ച് ഡിജിപി, പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.

Content Highlights: Congress leader Sreenadevi Kunjamma has been named an accused in the Adoor police station attack case. The police added trespass charges against her along with Youth Congress activists. Sreenadevi stated she will face the case legally, while the police prepare to file the charge sheet soon.

 

---- facebook comment plugin here -----

Latest