Connect with us

Kerala

പരീക്ഷ എഴുതാന്‍ അനുവദിക്കണം; സുപ്രിം കോടതിയില്‍ തടസ്സ ഹര്‍ജിയുമായി വി സി സിസ തോമസ്

ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യം

Published

|

Last Updated

എറണാകുളം | സസ്പെന്‍ഷനിലായ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ അനുമതി തേടി സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയില്‍ തടസ ഹരജിയുമായി വൈസ് ചാന്‍സലര്‍ സിസ തോമസ്.

ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് വി സി യും രജിസ്ട്രാറും സുപ്രിംകോടതിയില്‍ തടസഹരജി ഫയല്‍ ചെയ്തത്. വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്, വൈസ് ചാന്‍സലര്‍ സിസ തോമസും സര്‍വകലാശാലയും സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ് മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Content Highlights: Kalady Sanskrit University VC Cisa Thomas filed a caveat in the Supreme Court regarding 16 suspended students seeking exam permission. The High Court division bench had earlier cancelled the single bench order favoring the students. The university urges the court to hear its side first.

 

---- facebook comment plugin here -----

Latest