International
തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ താന്‍ ഉപയോഗിച്ച ബഹിരാകാശ ലേസറുകള്‍ ഇത്തവണ ഫലിച്ചില്ലെന്ന് തമാശയുമായി എലോണ്‍ മസ്‌ക്
പാര്‍ട്ടിയെ സഹായിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചെങ്കിലും യു എസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക് പരാജയപ്പെടുകയായിരുന്നു
വാഷിംഗ്ടണ്‍ | തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ താന്‍ ഉപയോഗിച്ച ബഹിരാകാശ ലേസറുകള്‍ ഇത്തവണ ഫലിച്ചില്ലെന്ന് തമാശയുമായി എലോണ്‍ മസ്‌ക്. പാര്‍ട്ടിയെ സഹായിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചെങ്കിലും യു എസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക് പരാജയപ്പെടുകയായിരുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ അജണ്ടകളെ അമ്പരപ്പിച്ച് കൊണ്ട് യു എസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. റിപ്പബ്ലിക്കന്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് അന്‍പത് കോടി ഡോളര്‍ മസ്‌ക് സംഭാവന നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മസ്‌കിന്റെ സംഭാവനകളില്‍ ഭൂരിഭാഗവും റിപ്പബ്ലിക്കന്‍ ചായ്വുള്ള അമേരിക്ക പി എ സിക്കും റിപ്പബ്ലിക്കന്‍ സെനറ്റ് ലീഡര്‍ഷിപ്പ് ഫണ്ട് സൂപ്പര്‍ പി എ സിക്കുമായിരുന്നു.
ടെക്‌സസിലെ റിപ്പബ്ലിക്കന്‍ സെനറ്റ് സ്ഥാനാര്‍ത്ഥി കെന്‍ പാക്സ്റ്റണിനെ പിന്തുണച്ചുകൊണ്ട് സെപ്റ്റംബറില്‍ എസ് എല്‍ എഫ് മസ്‌കിന്റെ 158 മില്യണ്‍ ഡോളര്‍ സംഭാവന ഉപയോഗിച്ചിരുന്നു. പാക്സ്റ്റണെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജെയിംസ് തലാറിക്കോ വിജയിച്ചു. 1994ന് ശേഷം ടെക്‌സാസില്‍ സംസ്ഥാനവ്യാപകമായി അധികാരം നേടുന്ന ആദ്യത്തെ ഡെമോക്രാറ്റായും ജെയിംസ് തലാറിക്കോ മാറി.



