Connect with us

International

മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ ആണവായുധം പ്രയോഗിക്കപ്പെടുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തവന്‍മാര്‍ക്ക് പുതിന്‍ നിര്‍ദേശം നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

Published

|

Last Updated

മോസ്‌കോ | യുക്രൈനില്‍ ആക്രമണം ശക്തമാക്കുന്നതിനിടെ ആണവായുധ ഭീഷണി ആവര്‍ത്തിച്ച് റഷ്യ. മൂന്നാം ലോക മഹായുദ്ധം നടക്കുകയാണെങ്കില്‍, അതില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കപ്പെടുമെന്നും അത് വിനാശകരമാകുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. യുക്രൈനിനെ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തവന്‍മാര്‍ക്ക് പുതിന്‍ നിര്‍ദേശം നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

യുക്രൈന്‍ അധിനിവേശം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും റഷ്യ ആക്രമണം ശക്തമായി തുടരുകയാണ്. റഷ്യയുടെ സൈന്യം ബുധനാഴ്ച കെര്‍സണ്‍ പിടിച്ചെടുത്തു. രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാര്‍കിവിന് ചുറ്റും വന്‍തോതില്‍ കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, റഷ്യയ്ക്ക് ചുറ്റും സാമ്പത്തിക കുരുക്ക് ശക്തമാക്കിയാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഇതിനോട് പ്രതികരിക്കുന്നത്. യുഎസ് വ്യോമാതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ വിമാനങ്ങള്‍ നിരോധിച്ചത് ഉള്‍പ്പെടെ കടുത്ത നടപടികളാണ് ബൈഡന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നടത്തുന്നത്.

റഷ്യന്‍ അധിനിവേഷം തുടങ്ങിയത് മുതല്‍ അഞ്ച് ലക്ഷത്തിലധികം യുക്രേനിയക്കാര്‍ പോരാട്ട ഭൂമിയില്‍ നിന്ന് പലായനം ചെയ്തുവെന്നാണ് കണക്കുകള്‍. അധിനിവേശത്തിന്റെ ആദ്യ ആറ് ദിവസങ്ങളില്‍ ഏകദേശം 6,000 റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു.

Latest