Connect with us

Kerala

ഇന്ദിരാഗാന്ധിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു; ആര്‍ എസ് എസ് പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഷൊര്‍ണൂര്‍ പോലീസിന് കൈമാറുകയായിരുന്നു

Published

|

Last Updated

പാലക്കാട് |  മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണന് (42) എതിരെയാണ് നടപടി.ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിക്കുന്ന പോസ്റ്റായിരുന്നു ഉണ്ണികൃഷ്ണന്‍ പങ്കുവച്ചത്.

മെയ് 16 ന് പങ്കുവച്ച പോസ്റ്റ് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ എത്തിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഷൊര്‍ണൂര്‍ പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.മനപൂര്‍വമായി ലഹളയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി പ്രവര്‍ത്തിച്ചു എന്നാണ് ഉണ്ണികൃഷ്ണനെതിരായ എഫ്‌ഐആറില്‍ പറയുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), 2023 353(1)(ബി),192 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

Latest