Kerala
റെയിൽവേയിൽ 1,265 സ്റ്റേഷൻ മാസ്റ്റർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടിയിരിക്കണം. ഫൈനൽ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാനാകില്ല.
ബിരുദധാരികളാണോ നിങ്ങൾ? എങ്കിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്ററിനായി തയ്യാറെടുക്കൂ. വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായി (ആർ ആർ ബി) 1,265 സ്റ്റേഷൻ മാസ്റ്ററുടെ ഒഴിവുകളിലേക്ക് ഇന്ത്യൻ റെയിൽവേ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആർ ആർ ബിയിൽ 114 ഒഴിവുകളുണ്ട്.
ശമ്പളസ്കെയിൽ: ലെവൽ ആറ് (അടിസ്ഥാന ശമ്പളം 35,400 രൂപ, കൂടാതെ മറ്റ് അലവൻസുകളും).
യോഗ്യത: അംഗീകൃത സർവകലാശാല/ബോർഡ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേടിയ ബിരുദം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടിയിരിക്കണം. ഫൈനൽ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാനാകില്ല.
പ്രായം: 2027 ജനുവരിന് ഒന്നിന് 20-33 വയസ്സാണ് പ്രായപരിധി. അപേക്ഷകർ 1994 ജനുവരി രണ്ടിന് മുന്പോ 2007 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്.
ഉയർന്ന പ്രായപരിധിയിൽ എസ് സി/എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി(എൻ സി എൽ) വിഭാഗക്കാർ ക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. പുനർവിവാഹിതരാകാത്ത വിവാഹമോചിതകൾക്കും വിധവകൾക്കും 35 വയസ്സ് വരെ (എസ് സി/എസ് ടി-40 വയസ്സ്, ഒ ബി സി എൻ സി എൽ-38 വയസ്സ്) അപേക്ഷിക്കാം. വിമുക്തഭടന്മാർക്കും റെയിൽവേയിലെയും അനുബന്ധസ്ഥാപനങ്ങളിലെയും അർഹരായ ജീവനക്കാർക്കും വയസ്സിളവിന് അർഹതയുണ്ട്.
അപേക്ഷാഫീസ്: വനിതകളും ട്രാൻസ്ജെൻഡർ വിഭാഗക്കാരും വിമുക്തഭടന്മാരും എസ് സി, എസ് ടി വിഭാഗക്കാരും മതന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ടവരും കുടുംബത്തിന്റെ വാർഷികവരുമാനം 50,000 രൂപയിൽ താഴെയുള്ളവരും 250 രൂപ അടക്കണം. കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയെഴുതിയാൽ തുക പൂർണമായും തിരികെ നൽകും.
മേൽപ്പറഞ്ഞ വിഭാഗങ്ങളി ലൊന്നും ഉൾപ്പെടാത്തവർ 500 രൂപ അടക്കണം. ഇവർ പരീക്ഷയെഴുതിയാൽ 400 രൂപ തിരികെ നൽകും. ഈ മാസം 27 വരെ ഓൺലൈനായി ഫീസടക്കാം.
തിരഞ്ഞെടുപ്പ്
കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി ബി ടി), കന്പ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സി ബി എ ടി), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുക്കുക.
പരീക്ഷ
- തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. രണ്ട് മണിക്കൂർ സമയം അനുവദിക്കുന്ന പരീക്ഷ നൂറ് മാർക്കിലായിരിക്കും.
- തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാകും.
- ബേസിക് സയൻസ്, മാത്തമാറ്റിക്കൽ ആൻഡ് അനലിറ്റിക്കൽ കേപ്പബിലിറ്റി, ലോജിക്കൽ കേപ്പബിലിറ്റി, മെന്റൽ റീസണിംഗ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.
- ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെ വിവിധ പ്രാദേശികഭാഷകളിലും ചോദ്യങ്ങൾ ലഭിക്കും. ഏത് ഭാഷ വേണമെന്ന് ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം.
- ഓരോ ആർ ആർ ബിയിലും ഒഴിവുകളുടെ എണ്ണത്തിന്റെ എട്ടിരട്ടിപ്പേരെ കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് തിരഞ്ഞെടുക്കും. ഇതിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്കാണ് രണ്ടാംഘട്ടമായ കന്പ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് പരീക്ഷ എഴുതാനാകുക. ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമേ രണ്ടാംഘട്ട പരീക്ഷയുടെ ചോദ്യങ്ങൾ ലഭ്യമാകൂ.
അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റിലെ ലിങ്ക് മുഖേന അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലുമൊരു ആർ ആർ ബിയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷയോടൊപ്പം ഒപ്പും തത്സമയ ഫോട്ടോയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപ്ലോഡ് ചെയ്യണം. എസ് സി, എസ് ടി വിഭാഗക്കാർ ട്രെയിൻ യാത്രാ സൗജന്യത്തിനായി ജാതി സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. വിശദമായ വിജ്ഞാപനം ആർ ആർ ബി വെബ്സൈറ്റായ https://rrb.indianrailways.gov.in ലഭ്യമാണ്. ഈ വെബ്സൈറ്റിലെ ലിങ്ക് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിഈ മാസം 25. അപേക്ഷയിൽ തിരുത്തൽ വരുത്തേണ്ടവർക്ക് 28 മുതൽ ഡിസംബർ എഴ് വരെ സമയം ലഭിക്കും.
Content Highlights: Indian Railways has announced 1,265 Station Master vacancies across various RRBs, including 114 openings in Thiruvananthapuram. Eligible graduates aged 20-33 can apply online through the official website until the 25th of this month. Selection involves computer-based tests, aptitude tests, and document verification.





