Connect with us

Kerala

എസ് എ ടി ആശുപത്രി സൂപ്രണ്ടായി ഡോ. സൂസൻ ഉതുപ്പ് ചുമതലയേറ്റു

എസ് എ ടി ആശുപത്രിയിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗവും ഡി എം പ്രോഗ്രാമും ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| എസ് എ ടി ആശുപത്രിയുടെ പുതിയ സൂപ്രണ്ടായി ഡോ സൂസൻ ഉതുപ്പ് ചുമതലയേറ്റു. പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രൊഫസറും നിലവിൽ വിഭാഗം മേധാവിയുമായ ഡോ സൂസൻ ഉതുപ്പ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 28 വർഷമായി സേവനമനുഷ്ഠിച്ചുവരികയാണ്.

എസ് എ ടി ആശുപത്രിയിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗവും ഡി എം പ്രോഗ്രാമും ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള ഡയാലിസിസ് ചികിത്സയ്ക്കും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ആശുപത്രിയിൽ തുടക്കമിട്ടത് ഡോ. സൂസൻ ഉതുപ്പിന്റെ നേതൃത്വത്തിലായിരുന്നു.

Content Highlights: Dr Susan Uthup has assumed charge as the new Superintendent of SAT Hospital. Currently heading the Pediatric Nephrology department, she has served under the Medical Education Department for 28 years. She played a key role in starting pediatric dialysis and kidney transplants at SAT Hospital.

Latest