Kerala
മഅദിന്‍ അക്കാദമിയില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അനുസ്മരണ പ്രാര്‍ഥനാ സംഗമം നടത്തി
സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
മലപ്പുറം| മഅദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും മഅദിന്‍ അക്കാദമി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന സയ്യിദ് അലി ബാഫഖി തങ്ങള്‍ അനുസ്മരണ പ്രാര്‍ഥനാ പരിപാടി സംഘടിപ്പിച്ചു.
സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ മത-സാമൂഹിക-ആത്മീയ രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്നുവെന്നും വിജ്ഞാന പ്രചാരണത്തിനും സമുദായ പുരോഗതിക്കും അദ്ദേഹം നല്കിയ മാതൃകകള്‍ പുതിയ തലമുറക്ക് വലിയ പ്രചോദനമാണെന്നും ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹിം ബാഖവി അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ ശൈഖ് രിഫാഈ അനുസ്മരണം, വിര്‍ദുല്ലത്വീഫ്, മുള്രിയ്യ, മൗലിദ് പാരായണം, അനുസ്മരണ പ്രഭാഷണം, ഹദ്ദാദ് റാതീബ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്, സ്വലാത്തുന്നാരിയ, മൗലിദ് പാരായണം, പ്രാര്‍ഥന എന്നിവ നടന്നു. പരിപാടിക്കെത്തിയ വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.
ദുബൈ ഭരണാധികാരിയുടെ കീഴില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അറിബിക് റീഡിംഗ് ചലഞ്ചില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് ഷഹന്ഷയെയും മികച്ച പ്രകടനം കാഴ്ച വെച്ച മുഹമ്മദ് അഫ്താബ്, ഉമര്‍ അബ്ദുല്ല കാമില്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്തിരുത്തി, സയ്യിദ് നിയാസ് അല്‍ ബുഖാരി, അബ്ദുസ്സലാം ബാഖവി കൊല്ലം, ഹുസൈന് നൈബാരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്ദുന്നാസിര്‍ സഖാഫി കച്ചേരിപ്പറമ്പ്, എ കെ എം ഹാശിര്‍ സഖാഫി ആലപ്പുഴ, ദുല്‍ഫുഖാര്‍ അലി സഖാഫി, ശൗക്കത്ത് സഖാഫി കച്ചേരിപ്പറമ്പ്, ശൗക്കത്തലി സഖാഫി ആനമങ്ങാട് എന്നിവര്‍ സംബന്ധിച്ചു.
Content Highlights: Maadin Academy organized a memorial prayer event at Swalath Nagar for late Samastha Vice President Sayyid Ali Bafaqi Thangal. Khalilul Bukhari Thangal inaugurated the function, emphasizing Bafaqi Thangal’s contributions. Students who won accolades in the Arabic Reading Challenge were honored.





