Ongoing News
രാജകീയം ചെന്നൈ; ഡല്‍ഹിക്കെതിരെ നേടിയത് കൂറ്റന്‍ ജയം
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 208 റണ്‍സിന്റെ ലക്ഷ്യമാണ് ഡല്‍ഹിക്കു മുമ്പില്‍ വച്ചത്. എന്നാല്‍, 14 പന്തുകള്‍ ബാക്കിനില്‍ക്കേ 117 റണ്‍സിന് മുംബൈ ബാറ്റര്‍മാരെല്ലാം പുറത്തായി.

മുംബൈ | ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രാജകീയ ജയം. 91 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ധോണിയുടെ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 208 റണ്‍സിന്റെ ലക്ഷ്യമാണ് ഡല്‍ഹിക്കു മുമ്പില്‍ വച്ചത്. എന്നാല്‍, 14 പന്തുകള്‍ ബാക്കിനില്‍ക്കേ 117 റണ്‍സിന് ഡല്‍ഹി ബാറ്റര്‍മാരെല്ലാം പുറത്തായി. 20 പന്തില്‍ 25 റണ്‍സെടുത്ത മിഷേല്‍ മാര്‍ഷ്, 19ല്‍ 24 നേടിയ ശാര്‍ദുല്‍ താക്കുര്‍, 11ല്‍ 21 എടുത്ത റിഷഭ് പന്ത് എന്നിവരാണ് ഡല്‍ഹി നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ചെന്നൈക്കു വേണ്ടി നാലോവര്‍ എറിഞ്ഞ മോയിന്‍ അലി 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് കൊയ്തു. മുകേഷ് ചൗധരി, ഡൈ്വനേ ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ, ഡെവോണ്‍ കോണ്‍വേയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തിലാണ് ചെന്നൈ വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 49 പന്ത് നേരിട്ട കോണ്‍വേ 87 റണ്‍സാണ് അടിച്ചെടുത്തത്. 33ല്‍ 41 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക്വാദും 19ല്‍ 32 നേടിയ ശിവം ദുബെയും മികച്ച പ്രകടനം പുറത്തെടുത്തു.