റിയാസ് മൗലവി വധ കേസ് അന്വേഷണത്തിലോ കേസ് നടത്തിപ്പിലോ ഒരു തരത്തിലുള്ള അമാന്തവും അശ്രദ്ധയും ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എല്ലാ തെളിവുകളും ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിട്ട വിധിന്യായം സമൂഹത്തില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി സര്‍ക്കാര്‍ അപ്പീല്‍ പോവും.







