Saudi Arabia
രാജ്യത്തെ കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളങ്ങളായി റിയാദ്, അബഹ അന്തരാഷ്ട്ര വിമാനത്താവളങ്ങൾ
സഊദി സിവിൽ ഏവിയേഷൻ ഏപ്രിൽ മാസത്തെ റിപ്പോർട്ട്

ദമാം|സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ പ്രതിമാസ റിപ്പോർട്ടിൽ രാജ്യത്തെ കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ റിയാദ്, അബഹ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥാനം പിടിച്ചു. ഏപ്രിൽ മാസത്തെ റിപ്പോർട്ടിലാണ് വിമാന കൃത്യനിഷ്ഠയുടെ കാര്യത്തിൽ രാജ്യ തലസ്ഥാന വിമാനത്താവളമായ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും,അസീർ പ്രവിശ്യയിൽ അബഹയിൽ സ്ഥിതി ചെയ്യുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളവും ഇടംപിടിച്ചത്.
ആഭ്യന്തര – അന്താരാഷ്ട്ര വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും ആഗമനവും നിർഗ്ഗമനവും വിലയിരുത്തൽ വഴി പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെയും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിലൂടെയും ഒരു പ്രമുഖ പ്രാദേശിക വ്യോമയാന കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ദേശീയ വ്യോമയാന തന്ത്രത്തിന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണ് പ്രതിമാസ റിപ്പോർട്ട് തയ്യാറാകുന്നത്.
ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, അബഹ അന്താരാഷ്ട്ര വിമാനത്താവളം, നിയോം അന്താരാഷ്ട്ര വിമാനത്താവളം, തുറൈഫ് വിമാനത്താവളം, വാദി അൽ-ദവാസിർ വിമാനത്താവളം എന്നിവയാണ് റിപ്പോർട്ടിലെ നൂതന വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്. പ്രതിവർഷം 15 ദശലക്ഷത്തിലധികം യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനം നേടി. പ്രതിവർഷം 5 മുതൽ 15 ദശലക്ഷം വരെ യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവും ഇടം നേടി.
പ്രതിവർഷം 2 മുതൽ 5 ദശലക്ഷം വരെ യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ മൂന്നാം വിഭാഗത്തിലാണ് 91% പ്രതിബദ്ധതാ നിരക്കുമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനം നേടിയത്. എയർലൈൻ വിഭാഗത്തിൽ സഊദി അറേബ്യൻ എയർലൈൻസ് ആഗമനത്തിൽ 89% ഉം നിർഗ്ഗമനത്തിൽ 89% നേടി ഒന്നാം സ്ഥാനത്തെത്തി. റിയാദ്-അമ്മാൻ സർവ്വീസ് അന്താരാഷ്ട്ര വിമാനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി.
---- facebook comment plugin here -----