Connect with us

Ongoing News

നിയന്ത്രണങ്ങള്‍ ഒഴിവാക്കി;സഊദി പ്രവേശനത്തിന് ഇനി മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

Published

|

Last Updated

റിയാദ് | വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഊദിയിലേക്കുളള പ്രവേശന നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഇനിമുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് 99 ശതമാനവും പോസിറ്റീവ് നിരക്ക് നാല് ശതമാനത്തിനു താഴെയും ആയതിനാലാണ് നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിച്ചത്.

സഊദിയിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, കൊവിഡ് പരിശോധന വേണ്ട, യാതൊരു തരത്തിലുള്ള ക്വാറന്റൈനും ആവശ്യമില്ല എന്നിവയാണ് മൂന്ന് പുതിയ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍. അതേസമയം, മുഖീം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുണ്യ റമസാനില്‍ കൂടുതല്‍ പേര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിക്കും.

 

Latest