Connect with us

morocco earthquake

മൊറോക്കോയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; മരണം 2,122 ആയി

മൊറോക്കോ സൈനികര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.

Published

|

Last Updated

മറാക്കിഷ് | ഭൂകമ്പം ദുരിതം വിതച്ച മൊറോക്കോയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. അറ്റ്‌ലസ് പര്‍വതനിരകളുടെ ഉള്‍നാടന്‍ പ്രദേശത്തുണ്ടായ ദുരന്തഭൂമിയിലേക്ക് വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്. ദുരിതത്തില്‍ മരണം 2,122 ആയി ഉയര്‍ന്നിട്ടുണ്ട്.

2400 പേര്‍ക്ക് പരുക്കേറ്റു. പുരാതന നഗരമായ മറാക്കിഷില്‍ വെള്ളിയാഴ്ചയാണ് 6.8 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. ഞായറാഴ്ച 4.5 തീവ്രതയുള്ള തുടര്‍ ചലനവുമുണ്ടായി. പര്‍വത ഗ്രാമമായ തഫിഗാഗ്‌തെ പൂര്‍ണമായും തകര്‍ന്നു.

മിറാക്കിഷില്‍ നിന്ന് 60 കി മീ അകലെയാണ് ഈ ഗ്രാമം. മൊറോക്കോ സൈനികര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. സ്‌പെയിന്‍, ബ്രിട്ടന്‍, ഖത്വര്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളുടെ സഹായം മൊറോക്കോക്ക് ലഭിച്ചു.

---- facebook comment plugin here -----

Latest