International
ചൈനയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമില്ല
ശനിയാഴ്ച മുതലാണ് പുതിയ ഇളവ് പ്രാബല്യത്തില്‍ വരിക.
ബീജിങ്| കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് അനുവദിച്ച് ചൈന. രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് ഇനി നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ല. ശനിയാഴ്ച മുതലാണ് പുതിയ ഇളവ് പ്രാബല്യത്തില്‍ വരിക.
സീറോ കോവിഡ് നയത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ഇളവ് അനുവദിച്ചത്.പി.സി.ആര്‍ ടെസ്റ്റിന് പകരം 48 മണിക്കൂറിന് മുമ്പെടുത്ത ആന്റിജന്‍ ടെസ്റ്റ് ഉപയോഗിച്ച് ഇനി രാജ്യത്ത് പ്രവേശിക്കാനാകും. ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിങ്ങാണ് ഇക്കാര്യ അറിയിച്ചത്.







