Connect with us

lay off

മെറ്റയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമാകും

ചെലവ് ചുരുക്കലിന്റെ ഭാഗമായാണിത്.

Published

|

Last Updated

ന്യൂയോര്‍ക്ക് | ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ ഉടമസ്ഥരായ മെറ്റ പ്ലാറ്റ്‌ഫോംസ് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിടുന്നത്. ഈയാഴ്ച തന്നെ ഇത് നില്‍വില്‍വരുമെന്നാണ് റിപ്പോര്‍ട്ട്.

മാസങ്ങള്‍ക്ക് മുമ്പ്, 11000 ജോലിക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മെറ്റ കടന്നുപോകുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പരസ്യവരുമാനത്തില്‍ വന്‍ ഇടിവാണ് മെറ്റക്കുണ്ടായത്. മാത്രമല്ല, മെറ്റവേഴ്‌സ് എന്ന വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമിലേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടുണ്ട് മെറ്റ. അടുത്തയാഴ്ച തന്നെ പിരിച്ചുവിടേണ്ടവരുടെ പട്ടിക അന്തിമഘട്ടത്തിലെത്തും.

---- facebook comment plugin here -----

Latest