Kerala
കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറുടെ പി എയെ മാറ്റി
കെ എസ് അനില്‍കുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രമായിരുന്നു പി എ അംഗീകരിച്ചത്.

തിരുവനന്തപുരം | കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറുടെ പി എയെ മാറ്റി നിയമിച്ച് വിസി ഡോ. മോഹനനന്‍ കുന്നുമ്മല്‍ രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷന്‍ ഓഫീസറെയും മാറ്റി. കെ എസ് അനില്‍കുമാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്‍ായ അന്‍വര്‍ അലിയെയെയാണ് മാറ്റിയത്. പകരം ചുമതല അസിസ്റ്റന്റ് രജിസ്ട്രാര്‍ ജെ എസ് സ്മിതയ്ക്ക് നല്‍കി. മിനി കാപ്പന്‍ ഒപ്പിട്ട ഫയലുകളില്‍ അന്‍വര്‍ അലി സീല്‍ വെച്ചിരുന്നില്ല. കെ എസ് അനില്‍കുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രമായിരുന്നു പി എ അംഗീകരിച്ചത്. ഇതാണ് ചുമതലയില്‍ നിന്നും മാറ്റാന്‍ കാരണമെന്നാണ് അറിയുന്നത്.
അതേസമയം സ്ഥിരം വിസി നിയമനത്തിലെ സേര്‍ച്ച് കമ്മറ്റി ചെലവും അതത് സര്‍വകലാശാലകള്‍ വഹിക്കണമെന്ന് രാജ്ഭവന്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് അറിയിപ്പ് നല്‍കി രാജ്ഭവന്‍.