Connect with us

Kerala

പുനര്‍ഗേഹം പദ്ധതി; 250 വീടുകള്‍ ഇന്ന് മുഖ്യമന്ത്രി ഗുണഭോക്താക്കള്‍ക്കു കൈമാറും

Published

|

Last Updated

തിരുവനന്തപുരം | പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 250 വീടുകള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. തിരുവനന്തപുരം കായിക്കര കുമാരനാശാന്‍ സ്മാരക അങ്കണത്തില്‍ നടക്കുന്ന ചടങ്ങിലാണ് ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറുക.

തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ കഴിയുന്ന മുഴുവന്‍ ജനവിഭാഗങ്ങളെയും സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്നതിനായി തയാറാക്കിയ പദ്ധതിയുടെ ഭാഗമായി 689 വ്യക്തിഗത ഭവനങ്ങള്‍ കൈമാറുന്നതിന്റെ ആദ്യഘട്ടമാണിത്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന നൂറു ദിന പരിപാടിയുടെ ഭാഗമായാണ് വീടുകള്‍ കൈമാറുന്നത്. ആദ്യ നൂറു ദിന പരിപാടിയുടെ ഭാഗമായി 308 വ്യക്തിഗത ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറിയിരുന്നു.

2020 ല്‍ ആരംഭിച്ച പുനര്‍ഗേഹം പദ്ധതി പ്രകാരം ഇതുവരെ 1,109 ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി ഭൂമി കണ്ടെത്തി ഭവനം നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. 1,126 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 2,235 പേര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു. കൊല്ലം ജില്ലയിലെ ക്യു എസ് എസ് കോളനിയിലെ 114 ഫ്ളാറ്റുകളുടെ നിര്‍മാണം ഈ മാസത്തില്‍ തന്നെ പൂര്‍ത്തിയാകും.

 

---- facebook comment plugin here -----

Latest