Connect with us

rdo court

ആര്‍ ഡി ഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണം: വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ

ജീവനക്കാര്‍ അറിയാതെ ഇത് സംഭവിക്കില്ലെന്ന നിഗമനത്തിലാണ് റവന്യൂ വകുപ്പ്.

Published

|

Last Updated

തിരുവനന്തപുരം | കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ ഡി ഒ കോടതിയില്‍ നിന്ന് തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് റവന്യൂ മന്ത്രി ശിപാര്‍ശ നല്‍കി. തിരുവനന്തപുരം ആര്‍ ഡി ഒ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് വിജിലന്‍സ് അന്വേഷണം വരുന്നത്.

581.48 ഗ്രാം സ്വര്‍ണം, 140.5 ഗ്രാം വെള്ളി, 47,500 രൂപ എന്നിവയുടെ കുറവാണ് തൊണ്ടിമുതലുകളില്‍ വന്നത്. ജീവനക്കാര്‍ അറിയാതെ ഇത് സംഭവിക്കില്ലെന്ന നിഗമനത്തിലാണ് റവന്യൂ വകുപ്പ്. വകുപ്പിന് പുറമെ പേരൂര്‍ക്കട പോലീസും അന്വേഷണം നടത്തുന്നുണ്ട്. 2010 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് മോഷണമുണ്ടായത്.

Latest