Connect with us

Kerala

ജോലിക്കിടെ മെഷീനില്‍ കൈ കുടുങ്ങി രക്തം വാര്‍ന്നു; തിരുവനന്തപുരം റിസര്‍വ് ബേങ്ക് ഓഫീസില്‍ യുവാവിന് ദാരുണാന്ത്യം

ബെംഗളുരു സ്വദേശി അശോക് ആണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസില്‍ ജോലിക്കിടെ മെഷീനില്‍ കൈ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. ബെംഗളുരു സ്വദേശി അശോക് ആണ് മരിച്ചത്.
തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള റിസര്‍വ് ബേങ്ക് ഓഫീസിനുള്ളില്‍ ഇന്നലെയാണ് അപകടമുണ്ടായത്.

ജോലിക്കിടെ മെഷീനില്‍ കൈ കുടുങ്ങി പോവുകയായിരുന്നു. രക്തം വാര്‍ന്ന് ഗുരുതരമായി പരുക്കേറ്റ അശോകിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.

ആര്‍ബിഐക്ക് വേണ്ടി കരാര്‍ ഏറ്റെടുത്ത സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് അശോക്. ഏതാനും ദിവസം മുമ്പാണ് ആര്‍ബിഐ ഓഫീസില്‍ അശോക് ജോലിക്കായി എത്തിയത്. ജോലിക്കിടെയുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Content Highlights:
A Bengaluru native named Ashok died after getting his hand trapped in a machine at the RBI office in Thiruvananthapuram. The incident occurred at the Bakery Junction office where he was working as a contract employee. Despite being rushed to a private hospital, he succumbed to injuries.

 

---- facebook comment plugin here -----

Latest