Connect with us

Kerala

സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങി; മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി

മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി ഏപ്രില്‍ 6വരെ നീട്ടി.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങി. ഇതോടെ മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി ഏപ്രില്‍ 6 വരെ നീട്ടി. ഇ പോസ് മെഷീന്റെ സര്‍വര്‍ തകരാറിലായതോടെയാണ് റേഷന്‍ വിതരണം തടസപ്പെട്ടത്.

രാവിലെ പത്ത് മണി മുതല്‍ റേഷന്‍ കടകളിലെത്തിയവര്‍ അരി വാങ്ങാന്‍ കഴിയാതെ മടങ്ങിപ്പോയി. കഴിഞ്ഞ ബുധനാഴ്ചയാണ് റേഷന്‍ കടകളില്‍ അരി എത്തിയത്. വ്യാഴവും വെള്ളിയും അവധിയുമായിരുന്നു. ഇന്ന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് സര്‍വര്‍ തകരാറിലാകാന്‍ കാരണം. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

റേഷന്‍ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സര്‍വര്‍ തകരാറും പരിഹരിക്കാന്‍ നിലവിലുള്ള സര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്.

 

 

 

Latest