Connect with us

Kerala

റംസാന്‍, വിഷു; സിവില്‍ സപ്ലൈസിന് 100 കോടി, വിലക്കയറ്റം ഒഴിവാക്കാന്‍ സര്‍ക്കാര്‍

സപ്ലൈകോയ്ക്കുള്ള ബജറ്റ് വിഹിതം 205 കോടി രൂപയായിരുന്നു. ഇതിനു പുറമെയാണ് 284 കോടി രൂപ കൂടി സര്‍ക്കാര്‍ അധികമായി അനുവദിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് റംസാന്‍, വിഷു കാലത്ത് വിപണിയില്‍ വിലക്കയറ്റം ഒഴിവാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. വിപണിയില്‍ ഇടപെടുന്നതിനായി സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള ഇടപെടലുകളെ സഹായിക്കാനാണ് തുക അനുവദിച്ചത്.

489 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സപ്ലൈകോയ്ക്ക് വിപണി ഇടപെടല്‍ സഹായമായി നല്‍കിയതെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു. സപ്ലൈകോയ്ക്കുള്ള ബജറ്റ് വിഹിതം 205 കോടി രൂപയായിരുന്നു. ഇതിനു പുറമെയാണ് 284 കോടി രൂപ കൂടി സര്‍ക്കാര്‍ അധികമായി അനുവദിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ബജറ്റിന് പുറമെ തുക ലഭ്യമാക്കിയിരുന്നു. 205 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത് എങ്കിലും 391 കോടി രൂപ അനുവദിച്ചു.

 

 

 

---- facebook comment plugin here -----

Latest