Connect with us

Ramzan

റമസാൻ: ഇരുഹറമുകളിലെയും റമസാൻ ഇഅ്തികാഫ് രജിസ്‌ട്രേഷൻ പ്രഖ്യാപിച്ചു

ശഅബാൻ 25ന് ആരംഭിച്ച് റമദാൻ 10ന് അവസാനിക്കും

Published

|

Last Updated

മക്ക | ഈ വർഷത്തെ റമസാനിൽ ഇരുഹറമുകളിലെയും ഇഅ്തികാഫ് രജിസ്‌ട്രേഷൻ നടപടികൾ പ്രഖ്യാപിച്ചു. ശഅബാൻ 25ന് രജിസ്‌ട്രേഷൻ ആരംഭിക്കും. റമദാൻ 10ന് അവസാനിക്കുമെന്നും ഇരു ഹറംകാര്യ മന്ത്രാലയം അറിയിച്ചു.
ഉംറ തീർത്ഥാടകർക്കുള്ള നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഇരു ഹറമുകളിലും  തീർത്ഥാടകരുടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. മന്ത്രാലയത്തിന്റെ ഔദ്യോഗീക വെബ്സൈറ്റ് വഴി മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും  അനുമതി നല്‍കുക. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ ഇരുഹറമിലും  ഇഅ്തികാഫ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

Latest