Connect with us

Ongoing News

രണ്ടാം ജയം സ്വന്തമാക്കി രാജസ്ഥാന്‍; ഡല്‍ഹിയെ തറപറ്റിച്ചത് 12 റണ്‍സിന്

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. ഡല്‍ഹിയുടെ പോരാട്ടം 173ല്‍ അവസാനിച്ചു.

Published

|

Last Updated

ജയ്പുര്‍ | ഐ പി എലില്‍ രണ്ടാം ജയം സ്വന്തമാക്കി രാജസ്ഥാന്‍. ഇന്നത്തെ അങ്കത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചു. ആവേശകരമായ മത്സരത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. ഡല്‍ഹിയുടെ പോരാട്ടം 173ല്‍ അവസാനിച്ചു.

ഡല്‍ഹിക്കായി ഡേവിഡ് വാര്‍ണറും ട്രിസ്റ്റന്‍ സ്റ്റബ്‌സും മികച്ച ബാറ്റിങ് കാഴ്ചവച്ചു. വാര്‍ണര്‍ 34 പന്തില്‍ 49 റണ്‍സെടുത്തപ്പോള്‍ സ്റ്റബ്‌സ് 23ല്‍ 44 സ്‌കോര്‍ ചെയ്തു. റിഷഭ് പന്ത് 26 പന്തില്‍ 28 റണ്‍സെടുത്തു. ഡല്‍ഹി ബൗളിങ് നിരയില്‍ യുസ്വേന്ദ്ര ചാഹലും നന്ദ്രെ ബര്‍ഗറും രണ്ട് വീതം വിക്കറ്റെടുത്തു. ആവേശ്ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ റിയാന്‍ പരാഗിന്റെ വെടിക്കെട്ടിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 45 പന്ത് നേരിട്ട പരാഗ് 84 റണ്‍സാണ് വാരിക്കൂട്ടിയത്. രവിചന്ദ്രന്‍ അശ്വിന്‍ 19 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ ധ്രുവ് ജുറേല്‍ 12ല്‍ 20 റണ്‍സ് നേടി. രാജസ്ഥാനായി അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Latest