National
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് നവംബർ 25ന്
രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനം.
ന്യൂഡൽഹി | രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി. നേരത്തെജ നവംബർ 23ന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ മുൻ നിശ്ചയ പ്രകാരം ഡിസംബർ മൂന്നിന് തന്നെ നടക്കും.
രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനം. നിരവധി വിവാഹങ്ങൾ ഉൾപ്പെടെ ചടങ്ങുകൾ നടക്കുന്നത് പരിഗണിച്ചാണ് തീയതി മാറ്റണമെന്ന ആവശ്യം ഉയർന്നത്.







