Connect with us

Kerala

പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: നടപടി അംഗീകരിക്കില്ലെന്ന് എഐവൈഎഫ്; നിലപാട് പറയാതെ ഡിവൈഎഫ്‌ഐ

റിയാബ് ചെയര്‍മാന്‍ തലവനായ വിദഗ്ധസമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ച

Published

|

Last Updated

തിരുവനന്തപുരം | പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ എഐവൈഎഫ് . നടപടി അംഗീകരിക്കാനാവില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതേ സമയം വിഷയത്തില്‍ ഡിവൈഎഫ്‌ഐ ഇതുവരെ നിലപാട് വ്യ്ക്തമാക്കിയിട്ടില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് യുവാക്കളോടുള്ള വഞ്ചനയാണെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കാത്ത ഡിവൈഎഫ്‌ഐ സര്‍ക്കാറിന്റെ അടിമയായിരിക്കുകയാണെന്നും പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.

റിയാബ് ചെയര്‍മാന്‍ തലവനായ വിദഗ്ധസമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെന്‍ഷന്‍ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്.

ഒന്നരലക്ഷം പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം കിട്ടുക. 29 നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. ഈ മാസം വിരമിക്കേണ്ടവര്‍ക്ക് കൂടുതല്‍ സര്‍വ്വീസ് ലഭിക്കും.കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലുംഅറ് ധനകാര്യകോര്‍പ്പറേഷനുകളിലുമാണ് പെന്‍ഷന്‍ പ്രായം ഏകീകരിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം കൂട്ടല്‍ സര്‍ക്കാരിന്റെ നയപരമായ മാറ്റത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്.