Connect with us

National

മൊബൈൽ ആപ്പ് വഴി റിസർവേഷൻ ദൂര പരിധി നീക്കി റെയിൽവേ

മുമ്പ് 50 കിലോമീറ്റർ ദൂരപരിധിയിലുള്ള ടിക്കറ്റുകൾ മാത്രമേ എടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ

Published

|

Last Updated

ന്യൂഡൽഹി | മൊബൈൽ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിനുള്ള ദൂര പരിധി നീക്കി റെയിൽവേ. രാജ്യത്ത് എവിടെ നിന്നും ഇപ്പോൾ യാത്രക്കാർക്ക് ഏത് സ്റ്റേഷനിൽ നിന്നുമുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും.

മുമ്പ് 50 കിലോമീറ്റർ ദൂരപരിധിയിലുള്ള ടിക്കറ്റുകൾ മാത്രമേ എടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ലളിതമാക്കാനും യാത്രക്കാർക്ക് എളുപ്പത്തിൽ സേവനം ഉപയോഗപ്പെടുത്താനും വേണ്ടിയാണ് ഈ മാറ്റമെന്ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ സൗരഭ് കതാരിയ പറഞ്ഞു.

മൊബൈൽ ആപ്പ് ഉപയോഗിക്കുന്നതിലൂടെ, യാത്രക്കാർക്ക് ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ഓൺലൈനിൽ സൗകര്യപ്രദമായി ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും.
ഉപയോക്തൃ-സൗഹൃദ ഇന്റർഫേസിന് പേരുകേട്ട യു ടി എസ് മൊബൈൽ ആപ്പ്, റെയിൽ ഉപയോക്താക്കൾക്കിടയിൽ പ്രത്യേകിച്ച് ലോക്കൽ ട്രെയിനുകളിൽ പതിവായി യാത്ര ചെയ്യുന്നവർ വലിയ രീതിയിൽ ഉപയോഗിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest