വി ഡി സവര്‍ക്കര്‍ ഭീരുവും ബ്രിട്ടീഷ് പക്ഷപാതിയുമായിരുന്നുവെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. ബ്രിട്ടീഷുകാരുടെ സേവകനാകാന്‍ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് സവര്‍ക്കര്‍ എഴുതിയ കത്ത് രാഹുല്‍ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയില്‍ വിളിച്ചു വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ വാദം തെളിവു സഹിതം രാഹുല്‍ നിരത്തിയത്.







