Connect with us

National

യുകെ പ്രസംഗത്തില്‍ രാഹുല്‍ മാപ്പ് പറയേണ്ട കാര്യമില്ല: ശശി തരൂര്‍

ആദ്യം മാപ്പ് പറയേണ്ടത് മോദിയാണെന്നും തരൂര്‍ പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധി ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ബിജെപി വിമര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അതുകൊണ്ട് ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയേണ്ട കാര്യമില്ല. ആദ്യം മാപ്പ് പറയേണ്ടത് മോദിയാണെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി രാഷ്ട്രീയത്തില്‍ മിടുക്കരാണ്. രാഹുല്‍ ഗാന്ധി പറയാത്ത ഒരു കാര്യത്തെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. രാഹുല്‍ ദേശവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല, അതുകൊണ്ട് മാപ്പ് പറയാന്‍ പോകുന്നില്ല. വിദേശത്ത് പോയി ഇത്തരത്തില്‍ ആദ്യമായി പറഞ്ഞത് മോദിയാണ്. രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ക്ക് ആരെങ്കിലും മാപ്പ് പറയണമെങ്കില്‍, മോദിയാണ് ആദ്യം മാപ്പ് പറയേണ്ടതെന്നും തരൂര്‍ പ്രതികരിച്ചു.

രാഹുലിന്റെ ലണ്ടന്‍ പ്രസംഗത്തെ ബിജെപി അതിരൂക്ഷമായാണ് വിമര്‍ശിക്കുന്നത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് രാഹുല്‍ ജനങ്ങളോട് മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.