Connect with us

National

രാഹുലിന്റെ വാര്‍ത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്

രാഹുല്‍ അയോഗ്യനാക്കപ്പെട്ടതോടെ വയനാട് സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മാധ്യമങ്ങളെ കാണും. രാഹുല്‍ അയോഗ്യനാക്കപ്പെട്ടതോടെ വയനാട് സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്.

2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.