Connect with us

Kuwait

'യുവതയുടെ ധാർമികബോധം ഉണർന്നിരിക്കണം'

അനസ് അമാനി പുഷ്പഗിരി പഠനാവതരണം നടത്തി.

Published

|

Last Updated

സാൽമിയ | വിദ്യാർഥി കാലഘട്ടത്തിനും വാർധക്യത്തിനുമിടയിലെ യുവത്വം ധാർമികതയിലൂടെ മുന്നേറിയാൽ സമൂഹത്തിന്റെ നിലപാട് ശരിയായ ദിശയിലാകുമെന്ന് രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ബ്രേക്ക് ത്രൂ പരിപാടി അഭിപ്രായപ്പെട്ടു. അധാർമിക പ്രവർത്തനങ്ങൾ വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്.

സമൂഹത്തിന്റെ ഭാവി നിർണയിക്കുന്നതിന് ധാർമിക ബോധമുള്ള യുവതയെ വാർത്തെടുക്കുന്നതിനുള്ള ശ്രമവും പ്രവർത്തനവും അനിവാര്യമെന്ന്  ഗ്ലോബൽ എക്സിക്യുട്ടീവ് ശിഹാബ് വാണിയന്നൂർ പറഞ്ഞു.

സാൽമിയ ഐ സി എഫ് ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സംഗമത്തിൽ ഹാരിസ് പുറത്തീൽ അധ്യക്ഷത വഹിച്ചു. ശിഹാബ് വാണിയന്നൂർ ഉദ്ഘാടനം ചെയ്തു. അനസ് അമാനി പുഷ്പഗിരി പഠനാവതരണം നടത്തി. അൻവർ ബെലക്കാട്, ശിഹാബ് വാരം സംസാരിച്ചു.