Connect with us

operation sindoor

'ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിക്കപ്പെട്ടവര്‍'; എക്‌സില്‍ കുറിപ്പിട്ട് 14 മിനിറ്റിന് ശേഷം ഇന്ത്യയുടെ പ്രഹരം

പാകിസ്താനെ ഞെട്ടിച്ചു കൊണ്ട് കര, വ്യോമസേനകള്‍ സംയുക്തമായിട്ടായിരുന്നു ആക്രമണം.

Published

|

Last Updated

ന്യൂഡല്‍ഹി |  പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ നടന്നത് ബുധനാഴ്ച പുലര്‍ച്ചെ 1.44 നായിരുന്നു. പാകിസ്താനെ ഞെട്ടിച്ചു കൊണ്ട് കര, വ്യോമസേനകള്‍ സംയുക്തമായിട്ടായിരുന്നു ആക്രമണം.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി, ബാലാക്കോട്ടിലെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പുലര്‍ച്ചെ 2.45 നും 4.05നും ഇടയിലായിരുന്നുവെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ അര്‍ധരാത്രിക്കു ശേഷമാണ്. ഇത്തവണ കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിനു 16ാം ദിവസമാണ് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയത്.

ആക്രമണത്തിന് മുമ്പ് പുലര്‍ച്ചെ 1. 28 ന് ഇന്ത്യന്‍ സൈന്യം ‘ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവര്‍’ എന്ന കുറിപ്പോടെ എക്സില്‍ പോസ്റ്റ് ഇട്ടിരുന്നു. കരസേന എഡിജി പിഐയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലായിരുന്നു പോസ്റ്റ്. ഇതിനുശേഷം കൃത്യം പതിനാല് മിനിറ്റ് കഴിഞ്ഞായിരുന്നു ഇന്ത്യന്‍ ആക്രമണം.

പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു സൈന്യം ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം ഉണ്ടായി. പാക് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ആക്രമണം ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും സാധാരണക്കാരെ ഉന്നം വെച്ചിരുന്നില്ലെന്നും ഇന്ത്യന്‍ സേന വ്യക്തമാക്കി.

 

Latest