Connect with us

National

'എ സി ഉപയോഗിക്കാറില്ല, ചൂടില്‍ നിന്നും രക്ഷനേടാന്‍ കീശയില്‍ ഒരു ഉള്ളി കരുതിയാല്‍ മതി '; വിചിത്ര ഉപദേശുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ഈ ചൂടുകാലത്ത് നിങ്ങളുടെ പോക്കറ്റില്‍ ഒരു ഉള്ളി സൂക്ഷിക്കുക, നിങ്ങള്‍ക്ക് ഒരുചുക്കും സംഭവിക്കില്ല.

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗം തുടരവെ ചൂടില്‍നിന്ന് രക്ഷതേടാന്‍ ഒരു ഉള്ളി കീശയില്‍ കൊണ്ടുനടന്നാല്‍ മതിയെന്ന വിചിത്ര ഉപദേശവുമായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ഒരു പൊതുയോഗത്തിലാണ് താന്‍ എങ്ങനെയാണ് ഉയര്‍ന്ന താപനിലയെ നേരിടുന്നത് എന്ന് വിശദീകരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ഞാന്‍ എന്റെ കാറില്‍ എസി ഉപയോഗിക്കാറില്ല. എയര്‍ കണ്ടീഷന്‍ ചെയ്ത അന്തരീക്ഷത്തില്‍ ഇരിക്കാറില്ല. മേയ്, ജൂണ്‍ മാസങ്ങളിലെ 51 ഡിഗ്രി ചൂടില്‍ പോലും നിങ്ങള്‍ എങ്ങനെ ഇത് തരണം ചെയ്യുന്നുവെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. എന്റേത് ‘മധ്യപ്രദേശിലെ ചമ്പല്‍ ത്വക്ക്’ ആണെന്നാണ് അതിനുള്ള ഉത്തരം’.

ഒരു കാര്യം കൂടി ഞാന്‍ നിങ്ങളോട് പറയട്ടെ. എന്നെ കാണാന്‍ ചെറുപ്പമായി തോന്നാം. പക്ഷേ എന്റെ ആത്മാവിന് വളരെ പ്രായമായിരിക്കുന്നു. ഈ ചൂടുകാലത്ത് നിങ്ങളുടെ പോക്കറ്റില്‍ ഒരു ഉള്ളി സൂക്ഷിക്കുക, നിങ്ങള്‍ക്ക് ഒരുചുക്കും സംഭവിക്കില്ല. ചൂടില്‍നിന്ന് രക്ഷതേടാന്‍ ആധുനിക കാലത്ത് എല്ലാവരും പെട്ടികള്‍ (എസി) കൊണ്ടുപോകുമ്പോള്‍, കേന്ദ്ര മന്ത്രി ഉള്ളിയാണ് കൊണ്ടുപോകുന്നത്. ഇവ പഴയ കാര്യങ്ങളാണ്. ആയുര്‍വേദം പുരോഗമിക്കുമ്പോള്‍, നമ്മള്‍ ഇവ മറക്കരുത്’ -സിന്ധ്യ പറഞ്ഞു.

സ്‌കാര്‍ഫ് കൊണ്ട് തല മറക്കുകയും ദൈവ നാമം ഉച്ചരിച്ച് കീശയില്‍ ഒരു ഉള്ളി ഇടുകയും ചെയ്താല്‍ ജൂണില്‍ താപനില 52 ഡിഗ്രി വരെ ഉയര്‍ന്നാലും പ്രശ്‌നമാക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു

 

---- facebook comment plugin here -----

Latest