Kerala
ആയൂരില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം: പത്ത് പേര്‍ക്ക് പരുക്ക്
ആയൂര്‍ വഞ്ചിപ്പേട്ടയില്‍ ആണ് അപകടമുണ്ടായത്.
കൊല്ലം| കൊല്ലം ആയൂരില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരുക്കേറ്റു. കാറിലും ബസിലും സഞ്ചരിച്ചവര്‍ക്കാണ് പരുക്കേറ്റത്. കാറില്‍ സഞ്ചരിച്ച മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. ആയൂര്‍ വഞ്ചിപ്പേട്ടയില്‍ ആണ് അപകടമുണ്ടായത്.
ആയൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസും കൊട്ടാരക്കരയില്‍ നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസില്‍ ഉണ്ടായിരുന്ന ഏഴ് പേരുടെ പരിക്ക് ഗുരുതരമല്ല.
---- facebook comment plugin here -----





