Kerala
അഗ്‌നിക്കാവടിക്കിടെ തീകുണ്ഠത്തില്‍ വീണ് യുവാവിന് പൊള്ളലേറ്റു
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം
തിരുവനന്തപുരം| ആറ്റിങ്ങലില്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ അഗ്‌നിക്കാവടിക്കിടെ യുവാവ് തീയില്‍ വീണു. മണമ്പൂര്‍ സ്വദേശി റിജുവിനാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ക്ഷേത്രത്തില്‍ അഗ്‌നിക്കാവടിയുടെ ഭാഗമായി തയ്യാറാക്കിയ തീകുണ്ഠത്തില്‍ ചാടവേയാണ് കാലു തട്ടി വീണ് പൊള്ളലേറ്റത്.
റിജുവിന്റെ ഇരു കൈകാലുകള്‍ക്കും വയറ്റിലും പൊള്ളലേറ്റു. തുടര്‍ന്ന് യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. റിജു കഴിഞ്ഞ വര്‍ഷവും തീക്കുണ്ഠത്തില്‍ ചാടി അഗ്‌നിക്കാവടിയില്‍ പങ്കെടുത്തിരുന്നു.
---- facebook comment plugin here -----





