Editors Pick
ഇൻസ്റ്റഗ്രാം ഇനി എഐ ഭരിക്കും; പ്രോംപ്റ്റ് നൽകിയാൽ വീഡിയോ റെഡി; എത്തി പുതിയ ഫീച്ചർ
ക്യാമറയ്ക്ക് മുന്നിൽ വരാതെ തന്നെ മുഴുവൻ വീഡിയോകളും നിർമ്മിക്കാൻ സഹായിക്കുന്ന ഈ സംവിധാനം പ്ലാറ്റ്‌ഫോമിൽ പുതിയ ക്രിയേറ്റീവ് തരംഗങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ഇനി മുതൽ ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകി നേരിട്ട് വീഡിയോ ക്ലിപ്പുകൾ നിർമ്മിക്കാം. എഡിറ്റ്സ് ഫീച്ചറിലൂടെയാണ് ഈ പുതിയ കൃത്രിമ ബുദ്ധി സംവിധാനം മെറ്റാ സംയോജിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ആപ്പിലെ പ്ലസ് ഐക്കണിൽ ടാപ്പ് ചെയ്ത് എ ഐ ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം ആവശ്യമുള്ള വീഡിയോയുടെ വിവരണം നൽകിയോ അല്ലെങ്കിൽ നിലവിലുള്ള ഫോട്ടോകളും വീഡിയോകളും ഗാലറിയിൽ നിന്ന് ചേർത്തോ പുതിയ ക്ലിപ്പുകൾ നിർമ്മിക്കാൻ സാധിക്കും.
ക്യാമറയ്ക്ക് മുന്നിൽ വരാതെ തന്നെ മുഴുവൻ വീഡിയോകളും നിർമ്മിക്കാൻ സഹായിക്കുന്ന ഈ സംവിധാനം പ്ലാറ്റ്‌ഫോമിൽ പുതിയ ക്രിയേറ്റീവ് തരംഗങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. മെറ്റാ ഈ സാങ്കേതികവിദ്യയ്ക്കായി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെറ്റായുടെ എ ഐ ആപ്പുകളിൽ നിന്നുള്ള വീഡിയോ നിർമ്മാണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വൈബ്സ് എ ഐ വീഡിയോ ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ മെറ്റാ അവതരിപ്പിച്ചിരുന്നു.

ഇൻസ്റ്റാഗ്രാമിന്റെ യഥാർത്ഥ സർഗ്ഗാത്മകതയെ ഇത്തരം എ ഐ ഫീച്ചറുകൾ ബാധിക്കുമെന്ന് ചിലർ വിമർശിക്കുന്നുണ്ടെങ്കിലും മാറുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ചുള്ള മാറ്റമാണിതെന്ന് ഭൂരിഭാഗവും വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ കൂടുതൽ എ ഐ നിർമ്മിത വീഡിയോകൾ ഇൻസ്റ്റാഗ്രാം ഫീഡുകളിൽ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Summary
Instagram has integrated a new AI video generation tool within its ‘Edits’ feature, enabling users to create video clips simply by entering text descriptions. This update allows for the creation of entire clips without the need for manual recording, leveraging Meta’s massive investment in generative AI. While the feature aims to foster new creative trends, it also marks a significant shift in how content is produced and consumed on the platform.





