Connect with us

Kerala

ചോദ്യ പേപ്പര്‍ ആവര്‍ത്തനം; റദ്ദാക്കിയ സൈക്കോളജി പരീക്ഷകള്‍ മേയില്‍ നടത്തുമെന്ന് കണ്ണൂര്‍ സര്‍വകലാശാല

സൈക്കോളജി ബിരുദ പരീക്ഷകളില്‍ 2020ലെ അതേ ചോദ്യപേപ്പര്‍ ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു.

Published

|

Last Updated

കണ്ണൂര്‍  | ചോദ്യപേപ്പര്‍ ആവര്‍ത്തനത്തെ തുടര്‍ന്ന് റദ്ദാക്കിയ പരീക്ഷകള്‍ മേയില്‍ നടത്തുമെന്ന് കണ്ണൂര്‍ സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. വീഴ്ച വരുത്തിയ അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. . മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷകളാണ് റദ്ദാക്കിയത്.

സൈക്കോളജി ബിരുദ പരീക്ഷകളില്‍ 2020ലെ അതേ ചോദ്യപേപ്പര്‍ ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവര്‍ത്തിച്ചത്. തുടര്‍ന്ന് ഈ പരീക്ഷ റദ്ദാക്കുകയും ചോദ്യപേപ്പര്‍ വീഴ്ചയില്‍ വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. പരീക്ഷാ കണ്‍ട്രോളറോടാണ് വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടിയത്.

ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ച സംഭവം പഠിക്കാന്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സര്‍വകലാശാല അറിയിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്.